ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ താഴെ നിലനിര്‍ത്തണമെന്ന ഉപസമിതി ഉത്തരവ് സുപ്രീംകോടതി എട്ട് ആഴ്ചത്തേക്കൂ കൂടി നീട്ടി. ജലനിരപ്പിന്റ കാര്യത്തില്‍ സമിതി അന്തിമ തീരുമാനം എടുക്കും. ഇക്കാര്യത്തില്‍ കോടതിക്ക് ഉത്തരവിറക്കാനാകില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
read also : മുല്ലപ്പെരിയാര്‍ വിഷയം : നിലപാടില്‍ മാറ്റമില്ലാതെ തമിഴ്‌നാട്
കേരളത്തിലുണ്ടായ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. . മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്.
തീരുമാനം രണ്ട് സംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ തീരുമാനം വകവെക്കാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടി ആക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments