കൊൽക്കത്ത: കൊൽക്കത്ത നഗരത്തിലെ ഇരുപതോളം പാലങ്ങൾ അപകടാവസ്ഥയിലാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുന്‍പ് സംസ്ഥാനം ഭരിച്ച സിപിഎം സര്‍ക്കാരാണ് ദുര്‍ബലമായ പാലങ്ങള്‍ക്കു കാരണമെന്ന് മമത കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: പ്രളയദുരിതമനുഭവിക്കുന്ന വ്യാപാരികളെ പുനരുജ്ജീവിപ്പിക്കണമെന്ന് മന്ത്രി ഇ.പി. ജയരാജന്
കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും 24 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന ആരോപണം വ്യാപകമായി ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി മമത ബാനർജി.
Post Your Comments