ദുബായ്: കാറപകടത്തിൽപ്പെട്ട് പരിക്കേറ്റു കിടന്നയാൾ വ്യോമസേനയെ വിളിച്ച് നിമിഷങ്ങൾക്കകം ഇദ്ദേഹത്തിന്റെ രക്ഷയ്ക്കായി ഹെലികോപ്റ്റർ പറന്നെത്തി. ദുബായ് പോലീസ് സര്‍വ്വീസിലുളള വ്യക്തിയാണ് താന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടെന്നും പെട്ടെന്ന് വൈദ്യസഹായം ഏര്‍പ്പാടാക്കണമെന്നും ആവശ്യപ്പെട്ട് ദുബായ് എയര്‍ വിങ്ങിനെ ഫോണില്‍ ബന്ധപ്പെട്ടത്.
ഇതേ സമയം ഒമാനിലെ നിസ് വാ ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ടിരുന്ന രോഗിയെ അവിടുത്തെ ആംബുലന്‍സില്‍ ആശുപത്രി അധികൃതര്‍ കിസാഡ് ബോര്‍ഡര്‍ ചെക്ക് പോയിന്റിലേയ്ക്ക് എത്തിച്ചു. അവിടെ നിന്ന് എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ലഭ്യമായ ഒരു ഡോക്ടറും നേഴ്‌സും അടങ്ങിയ എയര്‍വിങ്ങ് സംഘം ആംബുലന്‍സ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പരിക്കേറ്റ വ്യക്തിയെ അടിയന്തിരമായി ഈ വ്യോമ സംഘം ഒമാനില്‍ നിന്നും ഹെലികോപ്ടര്‍ മുഖാന്തരം ദുബായിലേക്ക് എത്തിച്ചു.
Also Read: ദുബായ് പാര്‍ക്കില്‍ സ്വദേശി വനിതയെ അപമാനിയ്ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കാറപകടത്തില്‍ പരിക്കേറ്റ വ്യക്തിയുടെ പേരും വിലാസവും ലഭ്യമായിട്ടില്ല. പരിക്കേറ്റയാള്‍ ഇപ്പോള്‍ ദുബായിലെ റഷീദ് ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. ദുബായ് പോലീസ് എയര്‍ വിങ് കമാന്‍ഡറും എയര്‍ വിങ്ങ് സെന്റെറിന്റെ ഡയറക്ടറുമായ അലി മുഹമ്മദ് അല്‍ മുഖൈരിയാണ് അപകടത്തില്‍പ്പെട്ടയാള്‍ ഹെലികോപ്ടര്‍ സൗകര്യം അഭ്യര്‍ത്ഥിച്ച് ഫോണില്‍ ബന്ധപ്പെട്ട വിവരം മാധ്യമങ്ങളെ അറിയിച്ചത്. ദുബായില്‍ നിന്നും ഒമാനിലേയ്ക്ക് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു അപകടത്തില്‍പ്പെട്ട പോലീസ് ഓഫീസറും കുടുംബവും.
Post Your Comments