Latest NewsIndia

നിയമസഭ പിരിച്ചുവിട്ടുകൊണ്ട് മന്ത്രിസഭ പ്രമേയം പാസാക്കി

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ചന്ദ്രശേഖര റാവുവിനോട് കാവല്‍

ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. കാലാവധി തികയുന്നതിന് മുമ്പ്‌ തിരഞ്ഞെടുപ്പ് നടത്തുന്നതിനായാണ് ചന്ദ്രശേഖര റാവു സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിട്ടത്‌. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഉച്ചയ്ക്ക് 2.30 ന് വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു.

ചന്ദ്രശേഖര റാവുവും മന്ത്രിമാരും ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനെ നേരില്‍ കണ്ട് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു.മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

Read also:സ്വവര്‍ഗരതി: സെഷന്‍ 377നു പിന്നിലെ പോരാട്ട കഥകള്‍

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ചന്ദ്രശേഖര റാവുവിനോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമസഭ പിരിച്ചുവിടുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി എസ്.കെ. ജോഷി, സര്‍ക്കാരിന്റെ മുഖ്യോപദേഷ്ടാവ് രാജീവ് ശര്‍മ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. നര്‍സിങ് റാവു, നിയമസഭാ സെക്രട്ടറി നരസിംഹചാര്യുലു തുടങ്ങിയവര്‍ ബുധനാഴ്ച ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങള്‍ക്കൊപ്പം തെരെഞ്ഞെടുപ്പ് നടത്താനാണ് തെലങ്കാന ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button