Latest NewsKerala

സ്വവര്‍ഗ ലൈംഗികത; കോടതി വിധിയെക്കുറിച്ച് ശശികല ടീച്ചറുടെ പ്രതികരണം

സ്വവര്‍ഗ്ഗലൈംഗികത സ്വഭാവ വൈകൃതമാണെന്നും അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണെന്ന്

തിരുവനന്തപുരം: സ്വവര്‍ഗ്ഗലൈംഗികത സ്വഭാവ വൈകൃതമാണെന്നും അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണെന്ന് സംശയമുണ്ടെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല.
നമ്മുടെ നാടിന്റെ പാരമ്പര്യവും പൈതൃകവും കൂടി പരിഗണിച്ചാണ് ഭരണഘടനാ ശില്‍പികള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ കൊണ്ട് വന്ന ഐ.പി.എസി 377നെ നിലനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് നമ്മുടെ സംസ്‌കാരത്തെ കൂടി പരിഗണിച്ചാണ്. അതിനാല്‍ ആ നിയമത്തിന്റെ ഭേദഗതി ശരിയാണോ എന്ന് എനിക്കറിയില്ല. കോടതി വിധിയേയും നടപടികളെയും വിമര്‍ശിക്കാന്‍ താൻ ആളല്ലെന്നും ശശികല ടീച്ചർ പറഞ്ഞു.

ALSO READ: സ്ത്രീകള്‍ക്കു പ്രയോജനമില്ലാത്ത വനിതാ കമ്മീഷനെ പിരിച്ചുവിടണം: എംഎം ഹസന്‍

മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് പരിധികളും പരിമിതികളുമുണ്ട്. അത് മൃഗത്തിന്‍േറതിന് തുല്യമല്ല. ചില വ്യവസ്ഥകള്‍ ഇല്ലെങ്കില്‍ പരിധിയില്ലാതെ സ്വാതന്ത്ര്യം ഉപയോഗിച്ച് അത് മൊത്തം ബുദ്ധിമുട്ടായി മാറും. അതിനാല്‍ ഇത്തരം ചില നിബന്ധനകളും കാര്യങ്ങളും ആവശ്യമാനിന്നും ശശികല ടീച്ചർ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button