Latest NewsKerala

ഹെൽമെറ്റ് ഉപയോഗിക്കാത്തവർക്ക് പുതിയ ഹെൽമെറ്റുമായി കേരള പോലീസ് ; ബോധവൽക്കരണത്തിന്റെ പുതിയ വഴികളിങ്ങനെ

നിയമലംഘകര്‍ക്ക് ആദ്യം പോലീസ് ഉപദേശമാണ് നൽകിയത്

കോഴിക്കോട്:  ഹെൽമെറ്റ് ഉപയോഗിക്കാത്തവർക്ക് പുതിയ ഹെൽമെറ്റുമായി കേരള പോലീസ്. കോഴിക്കോട് സിറ്റി പോലീസാണ് വേറിട്ട രീതിയിൽ നിയമലംഘകരെ കൈകാര്യം ചെയ്‌തത്‌. ഹെല്‍മറ്റില്ലാത്തവര്‍ക്ക് പുതിയ ഹെൽമെറ്റ് സൗജന്യമായി നല്‍കികൊണ്ടാണ് ട്രാഫിക് ബോധവത്ക്കരണത്തിന് പുതിയ വഴി സ്വീകരിച്ചത്.

Read also:ജലവൈദ്യുതി പദ്ധതിയുടെ കനാലില്‍ ചോര്‍ച്ച

നിയമലംഘകര്‍ക്ക് ആദ്യം പോലീസ് ഉപദേശമാണ് നൽകിയത്. പിന്നീട് പുതിയ ഹെല്‍മറ്റ് സൗജന്യമായി നൽകി. ഇത്തരമൊരു നടപടി അത്ഭുതപ്പെടുത്തിയെന്നാണ് പിഴയടച്ചവര്‍ പറയുന്നത്. പോലീസ് പിഴയടപ്പിച്ചതിന് ചിലര്‍ സന്തോഷിക്കുന്നത് ഇത് ആദ്യമായിട്ടാവും. ഇങ്ങനെയും ചില മാറ്റങ്ങള്‍ വരുത്താമെന്ന് തെളിയിക്കുകയാണ് കേരള പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button