ചിക്കന്റെ പല വിഭവങ്ങളും നമ്മള്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ചിക്കന്‍ കൊണ്ടുള്ള വ്യത്യസ്ത തരത്തിലുള്ള വിഭവങ്ങള്‍ ഏറെ ഇഷ്ടമായിരിക്കും. അത്തരത്തിലുള്ളൊരു വിഭവം ഇന്ന് പരീക്ഷിചചു നോക്കിയാലോ? കുറഞ്ഞ സമയംകൊണ്ട് വളരെ ടേസ്റ്റിയായി തയാറാക്കാവുന്ന ഒന്നാണ് ഇന്‍ഡോ-ചൈനീസ് ഗാര്‍ലിക് ചില്ലി ചിക്കന്‍.
Also Read : ബ്രേക്ക്ഫാസ്റ്റിനൊരുക്കാം രുചിയൂറും വെണ്ടയ്ക്ക പുലാവ്
ചേരുവകള്‍ :
ചിക്കന്‍-അരക്കിലോ
ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി-2 ടീസ്പൂണ്‍
ചില്ലി ഫ്ളേക്ക്സ്-1 ടീസ്പൂണ്‍
ചില്ലിഗാര്‍ലിക് പേസ്റ്റ്-1 ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍-2 ടേബിള്‍ സ്പൂണ്‍
മുട്ടവെള്ള-1
വെളുത്തുള്ളി-3 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
ഇഞ്ചി-1 ടീസ്പൂണ്‍
സവാള-അരക്കപ്പ്
സോയാസോസ്-2 ടേബിള്‍ സ്പൂണ്‍
തക്കാളി സോസ്-കാല്‍ കപ്പ്
പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
മല്ലിയില
ഓയില്‍
തയ്യാറാക്കുന്ന വിധം :
ചിക്കന്‍ നല്ലപോലെ കഴുകുക.ഇതില്‍ ചെറുനാരങ്ങാനീര്, കുരുമുളകുപൊടി, മുട്ട വെള്ള, ഒരു സ്പൂണ്‍ കോണ്‍ഫ്ളോര്‍ എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഇത് പിന്നീട് എണ്ണയില്‍ വറുത്തെടുക്കുക. ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. പിന്നീട് സവാള ചേര്‍ത്ത് വഴറ്റണം.ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചില്ലി ഫ്ളേക്സ്, സോയാസോസ്, തക്കാളി സോസ്, പഞ്ചസാര, അല്‍പം വെള്ളം എന്നിവ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ തിളച്ച ശേഷം ഉപ്പും വറുത്തു വച്ച ചിക്കന്‍ കഷ്ണങ്ങളും ചേര്‍ത്തിളക്കണം. ബാക്കി കോണ്‍ഫ്ളോര്‍ വെള്ളത്തില്‍ കലക്കി ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം വെന്തു കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില അല്ലെങ്കില്‍ സെലറി എന്നിവ അരിഞ്ഞു ചേര്‍ത്ത് ഉപയോഗിയ്ക്കാം.
Post Your Comments