KeralaLatest News

പ്രളയത്തില്‍ കേരളത്തിന് എല്ലാ സഹായവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാർ; എന്നാല്‍ കേരളം ആവശ്യങ്ങൾ ഉന്നയിക്കുന്ന രീതി ശരിയല്ല; അരുണ്‍ ജെയ്റ്റ്‌ലി

യുഎഇ അനുവദിച്ച 700 കോടിയുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്

ഡല്‍ഹി: പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ കേരളത്തിന് എല്ലാ വിധ സഹായവും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് അറിയിച്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ ഈ ആവശ്യങ്ങള്‍ കേരളം ഇപ്പോള്‍ ഉന്നയിക്കുന്ന രീതി ശരിയല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കേരളത്തിലെ മന്ത്രിമാര്‍ വാര്‍ത്ത സമ്മേളനം നടത്തിയാണോ സഹായം ആവശ്യപ്പെടേണ്ടതെന്നും ജെയ്റ്റ്‌ലി വിമര്‍ശിച്ചു. രേഖാമൂലം സമര്‍പ്പിക്കുന്ന ഏത് ആവശ്യവും കേന്ദ്രം അനുഭാവപൂര്‍വ്വമായി തന്നെ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഉണ്ടായത് വലിയ പ്രളയമാണെന്ന് കേന്ദ്രം മനസ്സിലാക്കുന്നുണ്ട്.

കേരളത്തിന് യുഎഇ അനുവദിച്ച 700 കോടിയുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ ഭരണമുന്നണിയോടുള്ള രാഷ്ട്രീയ ശത്രുതയാണ് സഹായം ഒഴിവാക്കിയതിന് പിന്നില്‍ എന്നും ആരോപണങ്ങള്‍ സജീവമായിരുന്നു. ഇരുപതിനായിരം കോടിയുടെ നാശ നഷ്ടവും 442 പേരുടെ മരണത്തിനും ഇടയാക്കിയ സംഭവത്തില്‍ കേന്ദ്രം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് അടിയന്തര സഹായം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: പ്രളയക്കെടുതി; ‘കേന്ദ്രം സഹായം ചെറുതല്ല, ഘട്ടം ഘട്ടമായി ലഭിക്കുന്നതാണ് രീതി’: വിമർശകർക്ക് ചുട്ട മറുപടിയുമായി പിണറായി

അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നതിന് പിന്നില്‍ അന്താരാഷ്ട്ര കാരണങ്ങളാണെന്നും ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടില്ല. കുറച്ച്‌ വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ലോകത്തെ മറ്റ് കറന്‍സികളേക്കാള്‍ രൂപ ശക്തമായ നിലയിലാണ്. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button