കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കേരളത്തെ കേന്ദ്രം അവഗണിച്ചുവെന്നും ആവശ്യത്തിന് സഹായം നല്‍കിയില്ലെന്നും പറഞ്ഞ് വിവാദമുണ്ടാക്കുന്നവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ചുട്ട മറുപടി. കേന്ദ്രം വലിയ സഹായം തന്നെയാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി പറയുന്നത്. ആഭ്യന്തര മന്ത്രി കേരളത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ നൂറു കോടി പ്രഖ്യാപിച്ചെന്നും പിന്നീട് പ്രധാനമന്ത്രി വന്നപ്പോള്‍ 500 കോടി പ്രഖ്യാപിച്ചെന്നും അത് സാധാരണ സഹായങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നുംമുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അഭ്യര്‍ഥന പ്രകാരം കേന്ദ്രം സൈനികരെയും ഉപകരണങ്ങളും അയച്ചു നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സഹായം ഒരിക്കലും ഒരൊറ്റ തവണയായി ലഭിക്കാറില്ലെന്നും അത് ഘട്ടം ഘട്ടമായിട്ടാണ് ലഭിക്കുക എന്നും കേന്ദ്രം പ്രഖ്യാപിച്ചത് മുന്‍കൂര്‍ സഹായമാണെന്നും അതു തന്നെ നല്ലൊരു തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Post Your Comments