തിരുവനന്തപുരം•പാർട്ടി ഓഫീസിൽ വെച്ച് യുവതിയെ പീഢിപ്പിച്ച ഷൊർണ്ണൂർ എം.എല്‍.എ പി.കെ ശശിക്കെതിരെ കേസ്സ് എടുക്കുന്നതിന് പകരം പ്രതിയുടെ രാഷ്ട്രീയം നോക്കി കേസ്സ് അട്ടിമറിക്കാൻ ശ്രമിക്കുന്ന വനിത കമ്മീഷൻ സി.പി.ഐ,എം ന്റ ചട്ടുകമായി അധപതിച്ചെന്നും വനിതകമ്മീഷൻ പിരിച്ചുവി ടാൻ സർക്കാർ തയ്യാറാവണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു.
സ്ത്രീകളുടെ മാനത്തിന് നേരെ ഉയരുന്ന കൈകൾ ഏതു പ്രബലന്റെതായാലും പിടിച്ചു കെട്ടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി യുവതിയെ പീഢിപ്പിച്ച പി.കെ ശശിയുടെ അരുമശിഷ്യനായി അധ:പതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തം സഹപ്രവർത്തകയെ പീഢിപ്പിച്ച വിവരം അറിഞ്ഞിട്ടും 2 എംഎൽഎമാർ ഉൾപ്പെടെയുള്ള ഡി.വൈ.എഫ്.ഐ നേതൃത്വത്തിന്റെ മൗനം കേരളത്തിലെ സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, വനിത ഡി.വൈ.എഫ്.ഐ നേതാവിനെ പീഡിപ്പിച്ച എം.എല്‍.എ ക്കെതിരെയുള്ള ഡി.വൈ.എഫ്.ഐ യുടെ നിലപാട് അറിയാൻ പൊതു സമൂഹത്തിന് താൽപര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ച്ച നില നിൽക്കുന്ന സമൂഹത്തിൽ പീഢനകേസ്സ് പാർട്ടി അന്വേഷിക്കും എന്ന് പറഞ്ഞ സി.പി.ഐ,എം നേതൃത്വം തങ്ങളാണ് സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് എന്നകാര്യം മറന്ന് പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുവതിക്കെതിരെയുള്ള പീഢനത്തിന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടും പോലീസിന് കൈമാറാതെ ഒത്തുതീർക്കാൻ ശ്രമിച്ച സി.പി.ഐ,എം നേതൃത്വത്തിനെതിരെ കേസ്സെ ടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത മാർച്ച് യുവമോർച്ച ജില്ല പ്രസിഡന്റ് ഇ പി നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മദ്ധ്യമേഖല ജനറൽ സെക്രട്ടറി പി വേണുഗോപാൽ, ജില്ലാ സെക്രട്ടറി സത്യഭാമ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.മണികണ്ഠൻ, എസ്. സജു, യുവമോർച്ച സംസ്ഥാന ഭാരവാഹികളായ അജി തോമസ്, എ.കെ.ദിനോയ്, റിനീഷ്, ബി.ജെ.പി യുവമോർച്ച ഭാരവാഹികളായ മണികണ്ഠൻ, രവി, നിഷാദ്, ബിദിൻ, അനീഷ്, ധനുഷ്, രതീഷ് എന്നിവർ നേതൃത്വം നൽകി.
Post Your Comments