തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ തിരിച്ചടി. ഹൈക്കോടതി അംഗീകരിച്ച നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇതോടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് പോകേണ്ടിവരും. നാലു കോളജുകളിലേയും മെഡിക്കല്‍ അഡ്മിഷന്‍ പൂര്‍ണമായി നിര്‍ത്തി വെച്ചു.
പ്രവേശനം പൂര്‍ത്തിയായെന്ന സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും വാദം സുപ്രീംകോടതി തള്ളി. എസ്.ആര്‍ കോളജ് വര്‍ക്കല, അല്‍ അസര്‍ കോളജ് തൊടുപുഴ, ഡി.എം കോളജ് വയനാട്, പി.കെ ദാസ് കോളജ് പാലക്കാട് എന്നീ കോളജുകളിലെ അനധികൃത പ്രവേശനമാണ് സുപ്രീംകോടതി വിലക്കിയത്.
read also : സംസ്ഥാനത്ത് അഞ്ച് എന്‍ജിനീയറിങ്, നാല് മെഡിക്കല്‍ കോളജുകളുടെ അനുമതി നിഷേധിച്ചു
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ കോളേജുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കേരളാ ഹൈക്കോടതി പ്രവേശനത്തിന് ഉത്തരവിട്ടത്.
നാല് കോളേജുകളിലും മതിയായ അടിസ്ഥാനസൗകര്യം ഇല്ലെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. എന്നാല്‍ മതിയായ അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്ചൂണ്ടിക്കാട്ടി കോളേജുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രവേശനം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഹൈക്കോടതിയുടെ വിധിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Post Your Comments