മുംബൈ: ചേംബറിലിരുന്ന മജിസ്ട്രേറ്റിന് പാമ്പുകടിയേറ്റു. പന്‍വേല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സി.പി.കാഷിദിനാണ് ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ പാമ്പുകടിയേറ്റത്. വലതുകൈയില്‍ കടിയേറ്റ ജഡ്ജി പന്‍വേല്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് സൂചന.
Read also: സുവിശേഷ പ്രസംഗത്തിനിടെ പാമ്പുമായി പാസ്റ്ററുടെ അഭ്യാസം; ഒടുവിൽ നടന്നതിങ്ങനെ
പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതി കെട്ടിടത്തിന്റെ പിന്‍ഭാഗം ആളൊഴിഞ്ഞ പ്രദേശമാണ്. ഇവിടെ നിന്നാണ് പാമ്പ് കയറിയതെന്നാണ് സൂചന.
Post Your Comments