Latest NewsSaudi Arabia

ഓണ്‍ലൈന്‍ ട്രോളുകള്‍ക്ക് പിഴ ഏര്‍പ്പെടുത്തി സൗദി സര്‍ക്കാര്‍

ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്ന പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വദേശി പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആഹ്വാനം നല്‍കി

റിയാദ്: സര്‍ക്കാരിന്റെ തീരുമാനങ്ങളെ പരിപസിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ ച്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികളുമായി സൗദി.  ജനാധിപത്യം, മതം എന്നിവയേയും പൊതു ധാര്‍മ്മികതയേയും അധിക്ഷേപിക്കുന്നവര്‍ക്കെതിരെയായിരിക്കും നടപടി ഉണ്ടാവുക. ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്ന പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വദേശി പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആഹ്വാനം നല്‍കി.

കുറ്റം ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും മൂന്നു മില്ല്യണ്‍ റിയാല്‍ പിഴയും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതേസമയം സ്വദേശികളായ യുവാക്കള്‍ കഴിഞ്ഞ മാസം ഇത്തരത്തിലുള്ള ചില പോസ്റ്റുകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.  2017 സെപ്തംബറില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ അനുകൂലിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ റിപ്പോര്‍ട്ട് ചെയ്യാനും സൗദി സര്‍ക്കാര്‍ ജനങ്ങളോട്
വശ്യപ്പെട്ടിരുന്നു ആവശ്യപ്പെട്ടിരുന്നു.

ALSO READ:വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് സൗദി ധനമന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button