ദോഹ : പ്രവാസികള്‍ക്ക് സ്ഥിരം താമസത്തിന് അനുമതി നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഖത്തറിലെ റെസിഡന്‍സി നിയമത്തിലാണ് സാരമായ മാറ്റങ്ങള്‍ വരുത്തിയത്. ഇതോടെ വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കാന്‍ ഖത്തര്‍ തീരുമാനിച്ചു.
Read Also : ഈ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് യു.എ.ഇ ഒരു വര്‍ഷത്തേയ്ക്ക് റെസിഡന്‍സി വിസ പ്രഖ്യാപിച്ചു
ഖത്തറിലെ നിയമമനുസരിച്ച് ഏതു തൊഴിലാളിക്കും ഖത്തര്‍ വിട്ടു പോകണമെങ്കില്‍ അവരുടെ തൊഴിലുടമയില്‍നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എങ്കില്‍ മാത്രമേ എക്സിറ്റ് പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. ഖത്തര്‍ വിടണമെങ്കില്‍ ഇനി മുതല്‍ തൊഴിലുടമയില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇത് സംബന്ധിച്ച നിയമത്തിനു അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി.
Post Your Comments