ദുബായ് : യു.എ.ഇയിലുള്ള യുദ്ധ-ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് യു.എ.ഇ ഒരു വര്‍ഷത്തേയ്ക്ക് റെസിഡന്‍സി വിസ അനുവദിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.
യു.എ.ഇയില്‍ കഴിയുന്ന യുദ്ധ-ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മാത്രമായാണ് ഒരു വര്‍ഷത്തേയ്ക്ക് കൂടി റെസിഡന്‍സി വിസ അനുവദിച്ചത്. അവിടുത്തെ സ്ഥിതിഗതികള്‍ ശാന്തമായതിനു അവരവരുടെ മാതൃരാജ്യത്തേയ്ക്ക് തിരിച്ചുപോയാല്‍ മതിയെന്നാണ് തീരുമാനം.
Post Your Comments