Latest NewsGulf

 ആഴ്ചകള്‍ പഴക്കമുള്ള മീനുകള്‍ തിരിച്ചറിയാതിരിയ്ക്കാന്‍ ദ്രവിച്ചുപോയ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണ്

തിരുവനന്തപുരം : മീനുകള്‍ വാങ്ങുമ്പോള്‍ സൂക്ഷിച്ച് വാങ്ങുക.. ആഴ്ചകള്‍ പഴക്കമുള്ള മീനുകള്‍ തിരിച്ചറിയാതിരിയ്ക്കാന്‍ ദ്രവിച്ചുപോയ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണ്. പഴകിയ മീന്‍ തിരിച്ചറിയാതിരിക്കാന്‍ ചെയ്യുന്ന പുതിയ വിദ്യയാണിത്. കുവൈറ്റിലെ മത്സ്യചന്തയിലാണ് സംഭവം. മത്സ്യത്തിന്റെ കണ്ണിന്റെ നിറം പരിശോധിച്ചാല്‍ പഴക്കം മനസിലാകും. ഇത് മനസിലാകാതെ ഇരിക്കാനാണ് യഥാര്‍ത്ഥ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കണ്ണ് വെച്ച് കച്ചവടം നടത്തിയത്. മീന്‍ വാങ്ങിയയാള്‍ അത് വൃത്തിയാക്കിയപ്പോള്‍ പ്ലാസ്റ്റിക്ക് കണ്ണ് തെന്നിമാറി യഥാര്‍ത്ഥ കണ്ണ് പുറത്തു വന്നു.

Read also : മീന്‍ വാങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക : മീനുകളില്‍ ഫംഗസ് രോഗ ബാധ പടരുന്നു

അവര്‍ അപ്പോള്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. അതോടെ പോസ്റ്റ് വൈറലായി. നിരവധി പേരാണ് സംഭവത്തിനെതിരെ രംഗത്ത് വന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച കുവൈറ്റ് ഉപഭോകൃത വകുപ്പ് തട്ടിപ്പ് നടത്തിയ ഷോപ്പ് പൂട്ടിച്ചതായാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button