Latest NewsIndia

അധിക്ഷേപം: റിപ്പബ്ലിക്കും അര്‍ണാബും മാപ്പുപറയാന്‍ ഉത്തരവ്

ന്യൂഡല്‍ഹി•ചാനല ചര്‍ച്ചയ്ക്കിടെ ഒരാളെ ഗുണ്ടയെന്നും ഇന്ത്യ വിരുദ്ധനെന്നും വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ റിപ്പബ്ലിക് ടി.വിയും ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിയും മാപ്പുപറയാന്‍ ഉത്തരവ്. ചാനലില്‍ ഫുള്‍ സ്‌ക്രീനില്‍ ക്ഷമാപണം എഴുതികാണിക്കണമെന്നും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി (എന്‍.ബി.എസ്.എ) ഉത്തരവിട്ടു.

ജിഗ്നേഷ് മേവാനി എം.എല്‍.എ സംഘടിപ്പിച്ചിരുന്ന റാലി പരാജയപ്പെട്ടെന്ന് മുമ്പ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശിവാനി ഗുപ്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സമയത്ത് ചാനലിനെയും റിപ്പോര്‍ട്ടറെയും ‘എ.ബി.പി ന്യൂസ്’ റിപ്പോര്‍ട്ടര്‍ ജയ് നരേന്ദ്രകുമാര്‍ അപമാനിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ഇയാള്‍ക്കെതിരെ അര്‍ണബ് അധിക്ഷേപ വര്‍ഷം നടത്തുകയും ചെയ്തിരുന്നു. ഇയാള്‍ ഗുണ്ടയാണ്, ഇന്ത്യ വിരുദ്ധൻ ആണ് എന്നീ നിരവധി അധിക്ഷേപ വാക്കുകള്‍ അര്‍ണാബ് നടത്തിയിരുന്നു.

READ ALSO: അടി തെറ്റിയാല്‍ ആനയും വീഴും : റിപ്പബ്ലിക് ടിവിയുടെ റേറ്റിംഗ് കുത്തനെ താണു

ഇതിനെതിരെ എ. സിംഗ്, പ്രതീക്ഷതാ സിംഗ് എന്നിവര്‍ പരാതി നല്‍കുകയായിരുന്നു. ചാനലില്‍ നിരന്തരം ജിഗ്നേഷ് മേവാനിയുടെ റാലി ‘ഫ്‌ളോപ്പ് ഷോ’ ആണെന്നും ചാനലിനെ അധിക്ഷേപിച്ചെന്നാരോപിച്ച് ഒരാളുടെ മുഖത്ത് നിരന്തരം വട്ടം വരച്ച് കാണിക്കുകയും ചെയ്തിരുന്നു. സെപ്തംബര്‍ ഏഴിന് ഒൻപത് മണി ചർച്ചക്ക് മുൻപ് മാപ്പ് പറഞ്ഞുള്ള എഴുത്ത് സ്‌ക്രീനിൽ പ്രദർശിപ്പിക്കണെമെന്നാണ് ന്യൂസ് ബ്രോഡ്കാസ്റ്റിഗ് അതോറിറ്റിയുടെ ഉത്തരവ്.

ജനുവരി 10 ന് ജയ് നരേന്ദ്രകുമാറിനോട് റിപ്പബ്ലിക് ടിവി ക്ഷമാപണം നടത്തിയിരുന്നു. തെറ്റ് പറ്റിയതാണെന്നും മറ്റൊരു ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആണെന്നറിയാതെയാണ് മുഖത്ത് നിരന്തരം വട്ടം വരച്ച് കാണിച്ചതെന്നുമാണ് റിപ്പബ്ലിക് ടി.വിയുടെ വിശദീകരണം. വീഡിയോ എഡിറ്റര്‍ക്ക് സംഭവിച്ച പിഴവാണെന്നും റിപ്പബ്ലിക് ടി.വി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button