Latest NewsKerala

പി കെ ശശിയ്‌ക്കെതിരെ ദേശിയ വനിതാ കമ്മീഷൻ കേസെടുത്തു

കമ്മീഷൻ അധ്യക്ഷ നേരിട്ടെത്തി പരാതിക്കാരിയിൽ നിന്ന് മൊഴിയെടുക്കുമെന്നും അറിയിച്ചു

ന്യൂഡൽഹി: പീഡന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ പി കെ ശശിയ്ക്കെതിരെ കേസെടുത്തു. കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കമ്മീഷൻ അധ്യക്ഷ നേരിട്ടെത്തി പരാതിക്കാരിയിൽ നിന്ന് മൊഴിയെടുക്കുമെന്നും അറിയിച്ചു.

കഴിഞ്ഞ മാസം 14-നാണ് ഷൊര്‍ണൂര്‍ എംഎൽഎ പികെ ശശിക്കെതിരെ വനിത ഡിവൈഎഫ്ഐ നേതാവ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ടെലിഫോണിലൂടെ ശല്ല്യപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ടെലിഫോണ്‍ വിളികളുടെ രേഖകളും പരാതിക്കൊപ്പം നൽകി. സംഭാഷണങ്ങളുടെ ഓഡിയോ ക്ളിപ്പ് കയ്യിലുണ്ടെന്നും പരാതിക്കാരി നേതൃത്വത്തെ അറിയിച്ചു. സംഭവം പുറത്തുവരും എന്നതായതോടെ പണം നൽകി ഒതുക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

Also Read: പി കെ ശശിക്കെതിരെ യുവതിയുടെ ലൈംഗികാരോപണം, ഒതുക്കാൻ ഒരു കോടി വാഗ്ദാനം ചെയ്തതായി പരാതി

ജില്ലാ നേതാക്കളോട് പരാതിപ്പെട്ടപ്പോൾ എം.എൽ.എയിൽ നിന്ന് മാറിനടക്കാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. പിന്നീട് മുഖ്യമന്ത്രി ഉൾപ്പടെ സംസ്ഥാനത്ത് നേതാക്കൾക്ക് പരാതി അയച്ചു. പിബിയിൽ ബൃന്ദകാരാട്ടിന് പരാതി അയച്ചിട്ടും നടപടിയുണ്ടാകാത്തതിനാൽ ഇന്നലെ ജന.സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button