Latest NewsKerala

പി കെ ശശിക്കെതിരെ യുവതിയുടെ ലൈംഗികാരോപണം, ഒതുക്കാൻ ഒരു കോടി വാഗ്ദാനം ചെയ്തതായി പരാതി

പരാതി ഒതുക്കാന്‍ തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്‌ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരി വ്യക്തമാക്കി

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ ലൈംഗികാരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച്‌ എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണു യുവതിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

read also:സിപിഎം എംഎല്‍എ പികെ ശശിക്കെതിരായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്‍റെ പരാതി അന്വേഷിക്കാൻ പാർട്ടി തീരുമാനം

പരാതി ഒതുക്കാന്‍ തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്‌ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരി വ്യക്തമാക്കി. സിപിഎം നേതൃത്വത്തിനു നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല, എംഎല്‍എ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു.

ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്‍കി. എംഎല്‍എക്കെതിരെ ഓഗസ്റ്റ് 14നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് അവര്‍ കഴിഞ്ഞദിവസം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു പരാതി ഇമെയിലായി അയച്ചു.

ഇതേത്തുടര്‍ന്നാണു സിപിഎം സംസ്ഥാന സെക്രട്ടറിക്കു കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. അതേസമയം ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് സിപിഎം പാലക്കാട് ജില്ലാ ഘടകത്തിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button