കൊപ്പം : ഹജ് കഴിഞ്ഞു മടങ്ങാനിരുന്ന അയൽവാസികളായ മലയാളികൾ മരിച്ചു. നാട്യമംഗലം ചുണ്ടമ്പറ്റ മാണിയൻകുന്നൻ പരേതനായ മൊയ്തീൻ മുസല്യാരുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (65) ഞായർ സൗദി സമയം ഉച്ചയ്ക്ക് 12നു മക്കയിലെ താമസ സ്ഥലത്തും ചുണ്ടമ്പറ്റ കാളിപ്പടി പരേതനായ കള്ളിയാട്ടിൽ അലവിയുടെ മകൻ മൊയ്തീൻ ഹാജി (59) തിങ്കൾ രാത്രി 10നു ജിദ്ദ വിമാനത്താവളത്തിലും കുഴഞ്ഞു വീണാണു മരിച്ചതായാണ് വിവരം.
ALSO READ: ഹജ്ജ് ചടങ്ങുകള്‍ക്കിടെ മക്കയില്‍ യുവാവ് ആത്മഹത്യ ചെയ്തു
ഫാത്തിമ സർക്കാർ ഗ്രൂപ്പിലും മൊയ്തീൻ ഹാജി മലപ്പുറം സ്വലാത്ത് നഗർ മഅദിൻ സ്വകാര്യ ഗ്രൂപ്പിലുമാണു ഹജിനു പോയത്. മൊയ്തീൻ ഹാജിയോടൊപ്പം ഭാര്യയും മകളും സഹോദരിയും ഉണ്ടായിരുന്നു. ഇവർ ഇന്നലെ വൈകിട്ടു മടങ്ങിയെത്തി. മൃതദേഹങ്ങൾ മക്കയിൽ കബറടക്കി.
Post Your Comments