KeralaLatest News

മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്രയ്ക്ക് അനുമതി; തീരുമാനം വിവാദത്തിലേക്ക്

പൊതുഭരണ വകുപ്പാണ് അനുമതി നല്‍കിയത്

തിരുവനന്തപുരം: ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്ര നടത്താനുള്ള അനുമതി നൽകിയ തീരുമാനം വിവാദമാകുന്നു. പൊതുഭരണ വകുപ്പാണ് അനുമതി നല്‍കിയത്. ജപ്പാന്‍, സിംഗപ്പൂര്‍, ചൈന എന്നീ രാജ്യങ്ങളിലേക്കാണ്  അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്. ടൂറിസം എക്‌സ്‌പോ. ട്രാവല്‍ മാര്‍ട്ട് തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കാനാണ് യാത്ര.

Read also: കായുള്ള മാവിനല്ലേ കല്ലെറിയുകയുള്ളൂ; കടകംപള്ളിയ്‌ക്കെതിരെ വിമർശനവുമായി കെ. സുരേന്ദ്രൻ

സെ​പ്റ്റം​ബ​ര്‍ 20ന് ജപ്പാനിലെ ​ടോ​ക്കി​യോ​യി​ല്‍ ന​ട​ക്കു​ന്ന ടൂ​റി​സം എ​ക്സ്പോ​യി​ലാ​ണ് കടകംപള്ളി ആ​ദ്യം പ​ങ്കെ​ടു​ക്കു​ന്ന​ത്. തുടർന്ന് ഒ​ക്ടോ​ബ​ര്‍ 17ന് ​സിം​ഗ​പ്പൂ​രി​ലും ന​വം​ബ​ര്‍ 16ന് ​ചൈ​ന​യി​ലും ന​ട​ക്കു​ന്ന എ​ക്സ്പോ​ക​ളി​ലും മ​ന്ത്രി പ​ങ്കെ​ടു​ക്കും. അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിമാര്‍ സജീവമായി നില്‍ക്കേണ്ട സാഹചര്യത്തില്‍ മന്ത്രി വിദേശയാത്ര നടത്തുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളം വലയുമ്പോൾ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്‌ വിദേശയാത്ര നടത്തുന്നത് ഉചിതമല്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button