Latest NewsIndia

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി : യുഎസ് നിലപാട് തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: യുഎസ് നിലപാട് തള്ളി ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നു ഇന്ത്യ. എണ്ണക്കമ്പനികളോട് എണ്ണ ഇറക്കുമതി ചെയാൻ നിർദേശം നൽകി. ഇറാന്‍ തന്നെയാണ് ഇവര്‍ക്കു വേണ്ട എണ്ണ ടാങ്കറുകളും, ഇന്‍ഷുറന്‍സും വഹിക്കുന്നത്. എന്നാൽ ഷിപ്പിങ്ങ് കോര്‍പ്പറേഷന്റെ കപ്പലുകള്‍ക്ക് ഉപരോധം കാരണം പോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലകൊള്ളുന്നത്. ജൂണില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 15.9 ശതമാനമായി കുറച്ചിരുന്നു.

Also read : ഈ വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ എമിറേറ്റ്സ് റദ്ദാക്കി

ഏറ്റവും വലിയ രണ്ട് ഉപഭോക്താക്കളായ ചൈനയും ഇന്ത്യയുമാണ് എണ്ണ വാങ്ങുന്നത്. അതിനാൽ നവംബറില്‍ ആരംഭിക്കാനിരിക്കുന്ന യുഎസ് ഉപരോധം ഇറാനെ പൂര്‍ണ്ണമായി ബാധിക്കില്ല. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിര്‍ത്തലാക്കാന്‍ യുഎസ് ആഭ്യന്തര മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. യുഎസ് പ്രതിനിധി നിക്കി ഹാലി എണ്ണയ്ക്കായി ഇറാനെ ആശ്രയിക്കുന്നതു കുറയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button