ദുബായ്•ജേബി ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജപ്പാനിലെ ഒസാക്ക കണ്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കുകയാണെന്ന് ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ശക്തമായ ജേബി ചുഴലിക്കൊടുങ്കാറ്റില്‍ 6 പേര്‍ മരിക്കുകയും 160 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
READ ALSO: തിരുവനന്തപുരത്തേക്കടക്കം കുറഞ്ഞ നിരക്കില്‍ പറക്കാം: വന്‍ ഇളവുകളുമായി എമിറേറ്റ്സ്
ജേബി രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കനത്തമഴയും മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും സൃഷ്ടിച്ചിരുന്നു.
വലിയ തിരമാലകള്‍ക്കും പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പത്തുലക്ഷത്തോളം പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
വെള്ളപ്പൊക്കം മൂലം വിമാനത്താവളം അടച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 4, 5 തീയതികളില്‍ ഇവിടേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുകയാണെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
Post Your Comments