ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഇതിനായി ജപ്പാനില്‍ നിന്ന് ഇന്ത്യ 18 ബുള്ളറ്റ് ട്രെയിനുകള്‍ വാങ്ങാനൊരുങ്ങുന്നു. 7000 കോടി രൂപയ്ക്കാണ് ബുള്ളറ്റ് ട്രെയിനുകള്‍ വാങ്ങുന്നത്.. ബുള്ളറ്റ് ട്രെയിന്‍ പ്രാദേശികമായി നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതോടൊപ്പം ജപ്പാന് നല്‍കും. കാവസാക്കിയും ഹിറ്റാച്ചിയുമാകും രാജ്യത്ത് അതിനുള്ള സൗകര്യമൊരുക്കുന്നത്. 2022ല്‍ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യത്തെ ബുളറ്റ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നത്.
ജപ്പാന്റെ സഹായത്തോടെയാണ് ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോര്‍ നിര്‍മിക്കുന്നത്. 508 കിലോമീറ്ററാണ് ദൂരമുളളത്. ഓരോ ട്രെയിനിലും 10 കോച്ചുകള്‍ വീതമാണ് ഉണ്ടാകുന്നത്. 350 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ കുതിക്കുന്നത്. മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 18,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
Read Also : ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ട്രാക്കിലേക്ക്
ഇക്കണോമി ക്ലാസില്‍ 3,000 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. വിമാനത്തിലുള്ളതിന് സമാനമായ ഫസ്റ്റ് ക്ലാസ് സൗകര്യവും ട്രെയിനിലുണ്ടാകും. 12 സ്റ്റേഷനുകളാകും ഉണ്ടാകുന്നത്. ഗുജറാത്തില്‍ 350 കിലോമീറ്ററും, മഹാരാഷ്ട്രയില്‍ 150 കിലോമീറ്റര്‍ നീളവുമുള്ള പാളമാണ് ബുള്ളറ്റ് ബുള്ളറ്റ് ട്രെയിനിനായി നിര്‍മ്മിക്കുന്നത്.
Post Your Comments