പുരുഷന്‍മാരില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ട്. മാത്രമല്ല ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ അത് ഒരിക്കലും അവഗണിക്കുന്നതിന് പാടില്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പുരുഷന്‍മാര്‍ നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന പല ലക്ഷണങ്ങളും പല വിധത്തിലുള്ള പ്രതിസന്ധികളാണ് പിന്നീട് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ചില ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
വൃഷണത്തില്‍ വേദന അനുഭവപ്പെടുന്നത് പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടാണ്. പലപ്പോഴും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടാല്‍ ഒട്ടും മടിക്കാതെ തന്നെ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചുമ. ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.
Also Read ; പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; സോയ പാല്‍ കുടിച്ചാല്‍ നിങ്ങളില്‍ വരുന്ന മാറ്റം ഇങ്ങനെ
നീണ്ടു നില്‍ക്കുന്ന ചുമ പലപ്പോഴും തൈറോയ്ഡ് ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ഒരു കാരണവശാലും ചുമയുണ്ടെങ്കില്‍ ഡോക്ടറെ കാണാതിരിക്കരുത്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.
മദ്യപിക്കുന്ന കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും ഒട്ടും കുറവല്ല. സ്ഥിരമായി മദ്യപിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറക്കുകയാണ് ചെയ്യുന്നത്. ഇത് കൂടുതല്‍ രോഗങ്ങളിലേക്കും ക്യാന്‍സര്‍ പോലുള്ള മാരക അവസ്ഥകളിലേക്കും നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് മദ്യപിക്കുന്നവരില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ആരോഗ്യത്തെ പതിയേ പതിയേ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
Post Your Comments