Latest NewsIndia

മുൻ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന വ്യക്തിയാണ് സഞ്ജീവ് ഭട്ട്

അഹമ്മദാബാദ്: വർഷങ്ങൾ പഴക്കമുള്ള കേസില്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സിഐഡി കസ്റ്റഡിയിലെടുത്തു. സഞ്ജീവ് ഭട്ടിനൊപ്പം മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ ആറുപേരെ കൂടി കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന വ്യക്തിയാണ് സഞ്ജീവ് ഭട്ട്. 1998 ല്‍ സഞ്ജീവ് ഭട്ട് ഡിസിപിയായിരിക്കെ വ്യാജ മയക്കുമരുന്ന് കേസില്‍ അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.

Also Read: വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിടണമെന്ന് വി മുരളീധരന്‍ എം പി

shortlink

Related Articles

Post Your Comments

Related Articles


Back to top button