തിരുവനന്തപുരം : ചലച്ചിത്ര മേള ഒഴിവാക്കിയത് അക്കാദമിയുമായി ആലോചിക്കാതെയാണ് ചലച്ചിത്ര സംവിധായകന്‍ കമല്‍. ഇതിനേ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം നിര്‍ത്തി വച്ചതായും അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. ഡെലിഗേറ്റ്‌സ് രജിസ്റ്ററേഷന്‍ തുക കൊണ്ടും മറ്റ് ഫണ്ടുകള്‍ കൊണ്ടും ചലച്ചിത്ര മേള നടത്താന്‍ കഴിയുമോ എന്ന് നോക്കുമെന്ന് കമല്‍ പറഞ്ഞു. മേള ഇല്ലാതാവുന്നതു നഷ്ടം തന്നെയാണ് എന്നാല്‍ അവസാന തീരുമാനം വരേണ്ടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുഖ്യമന്ത്രി ഒഴിവാക്കിയ ചലച്ചിത്രമേള വീണ്ടും നടത്താനാവില്ലെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
ALSO READ:മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച് ജോയ് മാത്യു
Post Your Comments