
ദുബായ് : ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍സ് എന്ന ഖ്യാതി ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വീണ്ടും സ്വന്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് അവാര്‍ഡുകളാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെ തേടി എത്തിയത്. കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ ട്രാവ്‌ലര്‍ അവാര്‍ഡും, ലോംഗ് ഹൗള്‍ ഹോളിഡേയുടെ ബെസ്റ്റ് ബിസിനസ്സ് എയര്‍ലൈന്‍ അവാര്‍ഡുമാണ് എമിറേറ്റ്‌സിന് ലഭിച്ചത്. കോണ്ടേ നാസ്റ്റ ട്രാവ്‌ലറില്‍ യാത്രക്കാര്‍ ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെ അവാര്‍ഡിനായി തെരഞ്ഞെടുക്കുകയായിരുന്നു.
Read Also : ദുബായില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കുറഞ്ഞ ചെലവില്‍ പറക്കാം : കിടിലന്‍ ഓഫറുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
ലണ്ടനില്‍ നടന്ന കോണ്ടേ നാസ്റ്റ എയര്‍ലൈന്‍സിന്റെ ചടങ്ങില്‍ യു.കെയിലെ എമിറേറ്റ്‌സ് ഡിവിഷ്ണല്‍ വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് ജ്യൂസ്‌ബെറ് അവാര്‍ഡ് ഏറ്റുവാങ്ങി.
Post Your Comments