ന്യൂഡല്‍ഹി: യാത്രാബോട്ട് മുങ്ങി നിരവധി പേരെ കാണാതായി രണ്ട് മരണം സ്ഥിരീകരിച്ചു. ഗുവാഹത്തിക്ക് സമീപം ബ്രഹ്മപുത്രയിലാണ് നാല്പതോളം യാത്രക്കാരുമായി പോയ ബോട്ട് മുങ്ങിയത് . 26 പേരെയാണ് കാണാതായിരിക്കുന്നത്. തീരത്തിന് 200 മീറ്റര്‍ അകലെ വെച്ചാണ് ബോട്ടു മുങ്ങിത്താഴ്ന്നതെന്നാണ് വിവരം. യാത്രക്കാരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
160 അഭയാര്‍ത്ഥികളുമായി വന്ന ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്
ആകെ 22 പേര്‍ക്കാണ് ടിക്കറ്റ് ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. നദിയില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള തൂണിലിടിച്ചാണ് അപടകമുണ്ടായത്. ഇതോടെ ബോട്ട് രണ്ടായി പിളര്‍ന്ന് മുങ്ങുകയായിരുന്നു.
Post Your Comments