ഇടുക്കി: പ്രളയക്കെടുതിയിൽ പാലം തകർന്നതോടെ അക്കരെയെത്താനുള്ള വഴിയടഞ്ഞു. വെള്ളം ഇറങ്ങി സ്‌കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. സ്‌കൂളിൽ പോകണമെങ്കിൽ തോട് മറികടക്കണം. ഉടനെയൊന്നും പാലം നിർമ്മിക്കാൻ പോകുന്നില്ലെന്ന് മനസിലാക്കിയതോടെ വിദ്യാർത്ഥികൾ ആ സാഹസിക യാത്രയ്ക്ക് മുതിർന്നു. എങ്ങനെയും സ്‌കൂളിൽ എത്തണമെന്നെ ഉണ്ടായിരുന്നുള്ളു ആ കുട്ടികൾക്ക്.
ALSO READ: പ്രളയക്കെടുതി : നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണത്തിനായി മൊബൈൽ ആപ്പ്
അപകടകരമായ യാത്ര നടത്തുകയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും .റവന്യൂ ബോര്‍ഡിന്റെ മുന്നറിയിപ്പുകള്‍ ഉണ്ടങ്കിലും അത് വകവയ്ക്കാതെ ഉള്ള യാത്രയാണ് ഇപ്പോള്‍ നടക്കുന്നത് .ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെങ്കിലും കാലതാമസം നേരിടുന്നതാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാകുന്നത് . യാത്ര സൗകര്യം ഇല്ലാത്തത് കൊണ്ട് വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടങ്ങുമോ എന്ന ആശങ്കയിലാണ് രക്ഷകര്‍ത്താക്കള്‍
Post Your Comments