കോഴിക്കോട്: ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ പീഡിപ്പിച്ചു എന്ന് ആരോപിതനായ ഷൊർണൂർ എം.എൽ.എ പി.കെ ശരി എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ:കെ.പി പ്രകാശ് ബാബു ആവശ്യപ്പെട്ടു. പീഡിപ്പിക്കപ്പെട്ട ഡി.വൈ.എഫ്.ഐ വനിതാ നേതാവ് വൃന്ദാ കാരാട്ട് അടക്കമുള്ള സി.പി.എം ഉന്നത നേതൃത്വത്തിന് രണ്ടാഴ്ചയ്ക്ക് മുമ്പ് പരാതി നല്കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ എന്നിവരുടെ ഒത്താശയോടെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
Also read : പികെ ശശിക്കെതിരായ ലൈംഗിക ആരോപണം: ഡിവൈഎഫ്ഐ നേതാക്കൾ കൊടിയേരിയുമായി ചർച്ച നടത്തി
പി.കെ.ശശിക്കെതിരെ പീഡനത്തിനും വൃന്ദാ കാരാട്ട് അടക്കമുള്ള സി.പി.എം ഉന്നത നേതൃത്വത്തിനെതിരെയും പീഡനവിവരം അറിഞ്ഞിട്ടും സംരക്ഷിച്ചതിനും തെളിവ് നശിപ്പിക്കാൻ കുട്ടു നിന്നതിനും കേസ് രജിസ്റ്റര്‍ ചെയ്യണം.ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെതിരെയുള്ള പീഡന വിവരം അറിഞ്ഞിട്ടും മൗനം അവലംബിക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം. പി കെ ശശി രാജിവയ്ക്കുന്നതു വരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാളെ ഷൊർണൂരുള്ള പി.കെ ശശിയുടെ വസതിയിലേയ്ക്ക് യുവമോർച്ച മാർച്ച് നടത്തുമെന്നും പ്രകാശ് ബാബു അറിയിച്ചു.
Post Your Comments