Latest NewsKerala

ലൈംഗികാരോപണം: എംഎല്‍എക്കെതിരെ അന്വേഷണം തുടങ്ങിയെന്ന് കോടിയേരി

തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പീഡനപരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പോലീസില്‍ നല്‍കേണ്ട പരാതിയായിരുന്നെങ്കില്‍ പരാതിക്കാരി അത് ആദ്യമേ ചെയ്യുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎല്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന്് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു പിബി അംഗമായ പ്രകാശ് കാരാട്ടും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനും പറഞ്ഞത്. എംഎല്‍എ പീഡിപ്പിച്ചെന്നും ഒരു കോടി രൂപ വാഗ്ദാനം ചെയ്തുമെന്നുമാണ് യുവതി പരാതി നല്‍കിയത്. രണ്ടാഴ്ച മുമ്പ് ഇമെയില്‍ വഴിയാണ് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന് പരാതി നല്‍കിയത്.

ALSO READ: ലൈംഗികാരോപണം; കീഴ്‌മേല്‍ മറിഞ്ഞ് പ്രമുഖ നേതാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button