കോട്ടയം : സംസ്ഥാനത്ത് മഹാപ്രളയത്തിനു ശേഷം കൊടുംവരള്‍ച്ചയെന്ന് സൂചന. അതിനെ സൂചന നദികള്‍ നല്‍കിക്കഴിഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് കനത്ത മഴയില്‍ കരകവിഞ്ഞൊഴുകിയിരുന്ന നദികള്‍ നേര്‍ത്ത നീര്‍ച്ചാലുകളായി മാറി. വെള്ളപ്പൊക്കത്തിനു ശേഷം ടണ്‍ കണക്കിനു മാലിന്യങ്ങളും അടിഞ്ഞുകൂടി.
read also : ദക്ഷിണേന്ത്യയില്‍ വരാനിരിക്കുന്നത് വന്‍ വരള്‍ച്ച
വരാനിരിക്കുന്നത് കൊടും വരള്‍ച്ചയാണെന്ന ശാസ്ത്രം ശരിവയ്ക്കുന്നതാണു കേരളത്തിലെ പുഴകളുടെ കാഴ്ചകള്‍. അക്കരെയെത്താന്‍ വള്ളങ്ങള്‍ വേണ്ടി വന്നിരുന്ന പുഴകളിലൂടെ നടന്നു പോകാന്‍ പാകത്തിനു ജലനിരപ്പു താഴ്ന്നു. പുഴയുടെ കൈവഴികളെല്ലാം മണ്ണിട്ടു നികത്തിയതാണു പ്രളയത്തിന് ഇടയാക്കിയത്. പ്രകൃതിയുടെ ജലസംഭരണികളായ വയലുകളും പാടങ്ങളും ഇതേ നികത്തലിന് ഇരയായതാണ് പ്രളയകാരണമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments