തിരുവനന്തപുരം: രണ്ടാം ശനിയാഴ്ചകള് ഒഴികെയുള്ള ശനിയാഴ്ചകള് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവൃത്തിദിനമായിരിക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് വിദ്യാഭ്യാസവകുപ്പ്. സര്‍ക്കാര്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഗുണമേന്മ പരിശോധനാസമിതി യോഗം ഈ മാസം ഏഴിന് വിളിച്ചിട്ടുണ്ട്. ഇതിനുശേഷമേ അധ്യായനം ശനിയാഴ്ചകളില്‍ വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Also read: അഭിമന്യുവധക്കേസ്: പ്രതികള്‍ക്ക് ജാമ്യം
പ്രളയക്കെടുതിയെ തുടർന്ന് വിദ്യാര്‍ഥികള്‍ക്കു നിരവധി അധ്യയനദിനങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിൽ രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകൾ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചുവെന്ന തരത്തിലായിരുന്നു നവമാധ്യമങ്ങള്‍ വഴി വ്യാജ സന്ദേശം പ്രചരിച്ചത്. ജനുവരി വരെ ഈ ക്രമം തുടരുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.
Post Your Comments