Food & CookeryLife Style

നാവില്‍ രുചിയൂറും പനീര്‍ മഞ്ചൂരിയന്‍

സ്നാക്സായും സ്റ്റാര്‍ട്ടറായുമെല്ലാം ഉപയോഗിക്കാന്‍ സാധിയ്ക്കുന്ന പനീര്‍ മഞ്ചൂരിയന്‍ ഉണ്ടാക്കി നോക്കൂ

ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒന്നാണ് പനീര്‍. പനീര്‍ കൊണ്ട് പലതരം വിഭവങ്ങളുണ്ടാക്കാം. സ്നാക്സായും സ്റ്റാര്‍ട്ടറായുമെല്ലാം ഉപയോഗിക്കാന്‍ സാധിയ്ക്കുന്ന പനീര്‍ മഞ്ചൂരിയന്‍ ഉണ്ടാക്കി നോക്കൂ. പനീര്‍ വെജിറ്റേറിയന്‍സിന്റെ ഒരു ഇഷ്ട വിഭവമാണ്. പനീര്‍ കഴിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്കും ഇതു നല്‍കാം.

Also Read : നാവില്‍ രുചിയൂറും സ്പൈസി ചിക്കന്‍ ഫ്രാങ്കി

ചേരുവകള്‍

പനീര്‍ -കാല്‍ കിലോ
കോണ്‍ഫ്‌ളോര്‍ -മൂന്ന് ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
പച്ചമുളക് അരച്ചത് – ഒരു ടീസ്പൂണ്‍
സവാള -ഒരെണ്ണം
ക്യാപ്‌സിക്കം -രണ്ടെണ്ണം
സ്പ്രിംഗ് ഒണിയന്‍ – ഒരു കെട്ട്
സൊയാ സോസ് -രണ്ട് ടീസ്പൂണ്‍
ടൊമാറ്റോ സോസ് -രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി – മൂന്ന് അല്ലി
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കോണ്‍ഫ്‌ളോര്‍, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് കുഴമ്പുപരുവത്തിലാക്കുക. പനീര്‍ കഷ്ണങ്ങള്‍ ഈ കൂട്ടില്‍ മുക്കിവയ്ക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ അല്‍പം എണ്ണ പുരട്ടി ഈ പനീര്‍ കഷ്ണങ്ങള്‍ അതിലേക്കിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു ഇളക്കുക.

ശേഷം ഇത് മാറ്റി വെയ്ക്കാം. ഈ പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച് സവാളയിട്ടു ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത്, ക്യാപ്‌സിക്കം, സ്പ്രിംഗ് ഒണിയന്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഇനി മുകളിലെ കൂട്ടിലേക്ക് സോസുകള്‍ ചേര്‍ക്കാം.

ഒരു സ്പൂണ്‍ കോണ്‍ഫ്‌ളോര്‍ ഒരു കപ്പു വെള്ളത്തില്‍ കലക്കി പാനിലേക്കൊഴിയ്ക്കുക. എല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ഇതിലേക്കു പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. ഗ്രേവി ഇതില്‍ പിടിച്ചു കഴിയുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ പൊട്ടിപ്പോകാതെ വാങ്ങി വയ്ക്കുക. അവസാനമായി മല്ലിയില ചേര്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button