ഇന്റര്‍നെററ് ഇന്ന് എല്ലാവര്‍ക്കും സുലഭമാണ്. എങ്കിലും നമ്മള്‍ പോകുന്ന വഴിയില്‍ ഏതെങ്കിലും വൈഫൈ സംവിധാനം സൗജന്യമായി ലഭ്യമാകുമെങ്കില്‍ അത് ഉപയോഗിച്ച് നോക്കാത്തവരായി നമ്മളില്‍ ആരും ഉണ്ടാകില്ല. ഗവണ്‍മെന്റ് ഇന്ന് വൈഫൈ സംവിധാനം ചിലയിടങ്ങളില്‍ സൗജന്യമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സുരക്ഷിതമായി ലഭിക്കുന്ന വൈഫൈ നമ്മള്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. അല്ലാത്തപക്ഷം ഗുരുതരമായ പല പ്രത്യഘാതങ്ങളും നമ്മള്‍ പിന്നീട് നേരിടേണ്ടിവരുമെന്നതാണ് സത്യം.
ഇന്റര്‍നെറ്റ് എന്ന മായാലോകത്ത് ഹാക്കര്‍മാര്‍ എന്ന കഴുകന്‍മാര്‍ ചൂണ്ടയിട്ട് നമ്മളെ കുടുക്കുവാനായി കാത്തിരിക്കുകയാണ്. അതില്‍ നിന്നൊക്കെ നമ്മള്‍ക്ക് രക്ഷ നേടണമെങ്കില്‍ സുരക്ഷിതമല്ലാത്ത വൈഫൈ നിങ്ങള്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ല. പൊതുവൈഫൈ ഉപയോഗിക്കുമ്പോള്‍ നമ്മളെ കാത്തിരിക്കുന്ന കുറച്ച് ഭയനാകമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
1) സന്ദേശങ്ങള്‍
എന്‍.എസ്.എ സ്‌കാന്‍ഡലില്‍ നമ്മള്‍ കണ്ടിട്ടുളള പ്രകാരം ഇന്റര്‍നെറ്റ് ഒരിക്കലും ഒരു സുരക്ഷിതമായ ഇടമല്ല. നിങ്ങള്‍ പൊതു വൈഫൈ വഴി സന്ദേശങ്ങള്‍ കൈമാറുന്നത് ഹാക്കേഴ്‌സിന് വളരെവേഗം ഡീകോഡ് ചെയ്യാന്‍ കഴിയും.
2) എസ്.എസ്. എല്‍ (Secure Sockets Layer )
എച്ച്.റ്റി.റ്റി.പി, എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത് 100 ശതമാനം സുരക്ഷിതമല്ല എന്നത്
വളരെ ഭയമുണര്‍ത്തുന്ന സംഗതിയാണ്.
3) ഒരാള്‍ എല്ലാം അറിയുന്നുണ്ട് (Man In The Middle Attack)
നിങ്ങള്‍ക്കും സെര്‍വറിനുമിടയിലുളള ആശയവിനിമയത്തില്‍ ഒരു ഹാക്കര്‍ കടന്ന് കൂടുന്ന പക്ഷം അയാള്‍ക്ക് നിങ്ങളുടെ സ്വകാര്യവിവരങ്ങളിലേയ്ക്ക് നിഷ്പ്രയാസം പ്രവേശിക്കാന്‍ കഴിയും. ആ ഹാക്കര്‍ നിങ്ങളുടെ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തും
4) പരിണിതഫലങ്ങള്‍
ആ ഹാക്കര്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തി നിങ്ങള്‍ക്ക് സാമ്പത്തികമായി വലിയ നഷ്ടം വരുത്തുമെന്ന് മാത്രമല്ല. നിങ്ങളുടെ (എസ്.എസ്.എല്‍) സംരക്ഷണം ഉറപ്പാക്കിയിരിക്കുന്ന സൈററുകളില്‍ അനിയന്ത്രിതമായി നിങ്ങളുടെ അനുവാദമില്ലാതെ ഹാക്കറിന് പ്രവേശിക്കാന്‍ കഴിയും.
5) ഡാറ്റ
1 ടെറാബൈറ്റ് ഡാറ്റാ നിത്യവും ചോര്‍ത്തപ്പെടുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് വ്യക്തമാക്കുന്നത് വ്യക്തികളുടെ 1 മില്യണ്‍ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുവെന്നാണ്.
6) ഇ-മെയില്‍
നിങ്ങളുടെ ഇ-മെയിലിലേയ്ക്ക് ഏതുവിധേനയും കയറിക്കൂടുക എന്ന പ്രവര്‍ത്തിയാണ് സാധാരണായി ഏത് ഹേക്കേഴ്‌സും ചെയ്യുന്ന ആദ്യ നടപടി. ഓര്‍ക്കുക നിങ്ങളുടെ ഇന്റര്‍നെറ്റ് സംബന്ധമായ എല്ലാ വിനിമയങ്ങളും മെയില്‍ വഴിയാണ് നടക്കുന്നത്. അതായത് നിങ്ങള്‍ പാസ്വേര്‍ഡ് പുതുക്കുന്നതുവരെ. അപ്പോള്‍ ഇങ്ങനെയൊരു പ്ലാറ്റ്ഫോമിലേക്ക് ഇവര്‍ക്ക് പ്രവേശനം കിട്ടിയാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ചിന്തിച്ച് നോക്കൂ.
7) മെയില്‍ വായിക്കാം
പൊതുവായ ഒരു വൈഫേയിലൂടെ ഹാക്കറിന് നിങ്ങളുടെ മെയില്‍ വായിക്കുക എന്നത് വളരെ നിസാരമാണ്.അതുകൊണ്ട് നിങ്ങള്‍ കരുതിയിരിക്കുക
8) ഔട്ട്‌ലുക്ക്
നിങ്ങള്‍ ഉപയോഗിക്കുന്നത് ഔട്ട്‌ലുക്ക് പോലെയുള്ള മെയില്‍ ക്ലയിന്റുകള്‍ ആണെങ്കിലും സുരക്ഷ ഉറപ്പാക്കുകയെന്നത് വളരെ പ്രയസമേറിയ കാര്യമാണ്. പബ്ലിക്ക് വൈഫൈയിലൂടെ എത് പ്ലാറ്റ്ഫോമിലേക്കും ഇവര്‍ക്ക് നിഷ്പ്രയാസം പ്രവേശിക്കാന്‍ കഴിയും.
9) എസ്.എസ്.എല്‍ എപ്പോഴും സഹായിക്കണമെന്നില്ല
സെക്വയര്‍ സോക്കറ്റ് ലെയര്‍ (ssl ) അതായത് സുരക്ഷക്കായുളള സംവിധാനം നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കരുതി നിങ്ങള്‍ ഹാക്കര്‍മരില്‍ നിന്ന് രക്ഷപ്പെട്ടെന്ന് കരുതേണ്ട. പൊതു വൈഫൈ വഴി നിങ്ങളും സെര്‍വറും തമ്മില്‍ ഡാറ്റ കൈമാറുന്ന പക്ഷം ഇതിന്റെ മദ്ധ്യേനില്‍ക്കുന്ന ഹാക്കര്‍ക്ക് വിവരം ചോര്‍ത്തുക എന്നത് വളരെ എളുപ്പമാണെന്ന് ഓർക്കുക.
10) ചെറിയ ആക്രമണങ്ങള്‍
പൊതുവൈഫൈയിലൂടെയുള്ള നിങ്ങള്‍ക്കെതിരെയുള്ള ഹാക്കറുടെ ചെറിയ അക്രമണം പോലും നിങ്ങളുടെ പാസ്‌വേര്‍ഡുകള്‍ മുഴുവന്‍ ചോര്‍ത്തുന്നതിന് കാരണമായേക്കാം.
11) സ്‌കൈപ്പ് സംഭാഷണങ്ങള്‍
നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ സ്‌കൈപ്പ് കാളുകള്‍ നിഷ്പ്രയാസം ഇത്തരക്കാര്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ കഴിയും ഓര്‍ക്കുക നിങ്ങള്‍ പബ്ലിക്ക് വൈഫൈയിലൂടെ ഇവര്‍ക്ക് അനുവാദം കൊടുക്കുമ്പോള്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്.
12) കമ്പ്യൂട്ടര്‍ വിവരങ്ങള്‍
നിങ്ങള്‍ സുരക്ഷിതമല്ലാത്ത പബ്ലിക്ക് വൈഫൈയിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഹാക്കര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ ഫയലുകളില്‍ കയറുക എന്നത് നിഷ്പ്രയാസമാണ്. ഇതിലൂടെ നിങ്ങളുടെ കമ്പ്യൂട്ടറിലേയൊ ലാപ്‌റ്റോപ്പിലേയോ വ്യക്തിഗത വിവരങ്ങള്‍ വളരെയെളുപ്പം ചോര്‍ത്തുവാനും അത് ദുരുപയോഗം ചെയ്യാനും കഴിയും. അത് ചിലപ്പോള്‍ നിങ്ങളുടെ ഭാവിയെവരെ ബാധിക്കും. അവസാനം അവര്‍ നിങ്ങളുടെ മാനത്തിന് വരെ വിലയിടുന്ന സ്ഥിതിയുണ്ടാകും.
അതുകൊണ്ട് നമ്മള്‍ ഒരിക്കലും ഇന്റര്‍നെറ്റ് ഉപയോഗം സൗജന്യമായി കിട്ടുമെന്ന് കരുതി സുരക്ഷിതമല്ലാത്ത പൊതു വൈഫൈകളില്‍ കയറാതിരിക്കുക. നിങ്ങള്‍ക്ക് ലഭിക്കുന്ന ചെറിയ സാമ്പത്തികലാഭം വഴിവെട്ടുന്നത് വലിയ നഷ്ടങ്ങളിലേക്കായിരിക്കും അതുചിലപ്പോള്‍ സാമ്പത്തികമായിട്ടായിരിക്കും ചിലപ്പോള്‍ നിങ്ങളുടെ സമൂഹത്തിലുള്ള സ്ഥാനമായിരിക്കും.
Post Your Comments