KeralaLatest News

ഇവരുടെയൊക്കെ സദാചാരബോധവും നീതിബോധവും വെറും സോപ്പുകുമിളകൾ മാത്രമോ? – കെ.സുരേന്ദ്രന്‍ ചോദിക്കുന്നു

തിരുവനന്തപുരം•സി.പി.എം എം.എല്‍.എ പി.കെ ശശിയ്ക്കെതിരായ പീഡനക്കേസില്‍ നേതാക്കൾ കുടുങ്ങുമെന്ന ഭീതിമൂലമാണ് അന്വേഷണം പോലീസിനു കൈമാറാത്തതിന് കാരണമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍.

READ ALSO: ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത്? എംഎല്‍എയ്‌ക്കെതിരായ പീഡനക്കസില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍

നേതാക്കൾ കുടുങ്ങുമെന്ന ഭീതിയാണ് ഈ മലക്കം മറിച്ചിലിനു കാരണം. ബൃന്ദ കാരാട്ടും സീതാറാം യെച്ചൂരിയും അവരുടെ മുന്നിൽ വന്ന ഒരു സ്ത്രീ പീഡന പരാതി പൊലീസിനു കൈമാറാതെ പാർട്ടിയോട് അന്വേഷിക്കാനാവശ്യപ്പെട്ടതിലെ അനൗചിത്യം നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഇനിയിപ്പോൾ കേസ്സൊതുക്കാൻ കേന്ദ്രനേതാക്കൾ തന്നെ രംഗത്തിറങ്ങുന്നു എന്നുറപ്പായെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ പരാതിക്കാരിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നാഴികക്കു നാൽപ്പതുവട്ടം പ്രസ്താവനയിറക്കുന്ന മുതിർന്ന സി. പി. എം നേതാവ് വി. എസ്. അച്യുതാനന്ദന് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് കേരളം കേൾക്കാൻ ആഗ്രഹിക്കുന്നു. യെച്ചൂരിയും ബൃന്ദാ കാരാട്ടും ഇത്രയും നിലപാടില്ലാത്തവരാണെന്ന് ബോധ്യമായി. ഇവരുടെയൊക്കെ സദാചാരബോധവും നീതിബോധവും വെറും സോപ്പുകുമിളകൾ മാത്രമാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button