CricketLatest News

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഏകദിന മത്സരത്തിന്റെ ആരവം വീണ്ടുമെത്തുന്നു

ടിക്കറ്റ് വില്‍പനയ്ക്ക് പല ഏജന്‍സികളുമായി കെസിഎ ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്

ന്യൂഡൽഹി: നവംബറിൽ നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യൻ പര്യടനത്തിനുള്ള വേദികള്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്നു ട്വന്റി20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പര്യടനത്തിലെ അഞ്ചാം ഏകദിന മത്സരത്തിന് തിരുവനന്തപുരം വേദിയാകും. ഒക്ടോബര്‍ നാലിന് തുടങ്ങുന്ന പരമ്പര നവംബര്‍ 11നാണ് അവസാനിക്കുക. മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുകയാണ്. ടിക്കറ്റ് വില്‍പനയ്ക്ക് പല ഏജന്‍സികളുമായി കെസിഎ ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്.

Also Read: ഇന്ത്യന്‍ ടീം വിരാട് കൊഹ്‌ലിയുടെ പ്രകടനത്തെ അമിതമായി ആശ്രയിക്കുന്നെന്ന് സുനിൽ ഗവാസ്‌കർ

കൊച്ചിയില്‍ നടത്താൻ തീരുമാനിച്ച മത്സരമാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ വേൾഡ് ക്ലാസ് ഫുട്ബോള്‍ മൈതാനം നശിപ്പിച്ച് ക്രിക്കറ്റ് പിച്ച് നിർമിക്കാനുള്ള കെ.സി.എയുടെ തീരുമാനത്തിനെതിരെ ആരാധകരിൽ നിന്നും വിവിധ കോണുകളിൽ നിന്നും വൻ പ്രതിഷേധം ഉയർന്നതോടെ ബിസിസിഐ ഇടപെട്ട് മത്സരം തിരുവനന്തപുരത്ത് നടത്താന്‍ കെ.സി.എയ്ക്ക് മുകളിൽ സമ്മർദ്ദം ചെലുത്തി ഒടുവിൽ സമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button