ദുബായ് : കെട്ടിടത്തിൽ നിന്നു വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ദുബായിലെ പ്രമുഖ ജ്വല്ലറി സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന കിളികൊല്ലൂർ മൂന്നാംകുറ്റി സൻസീർ മൻസിലിൽ അബ്ദുൽ സലാമിന്റെ മകൻ ഷെഫീർ (32) ആണു മരിച്ചത്. ഉച്ചഭക്ഷണത്തിനുശേഷം ഷെഫീർ കെട്ടിടത്തിനു മുകളിൽ നിൽക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും താഴേക്കു വീഴുകയുമായിരുന്നു എന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഭാര്യ: ബജീര. മകൾ: ആയിഷ.
Also read : കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
Post Your Comments