CinemaLatest NewsNewsBollywoodEntertainment

മുൻ ഇന്ത്യൻ ക്രിക്കറ്ററും പ്രശസ്ത ബോളിവുഡ് താരവും തമ്മിൽ പ്രണയത്തിലെന്ന് സൂചനകൾ

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് അഭിനേതാക്കളും തമ്മിൽ പ്രണയത്തിൽ ആകുന്നത് പുതുമയുള്ള കാര്യമല്ല. അവസാനമായി വിരാട് കോഹ്ലി അനുഷ്ക്കയെ വിവാഹം കഴിച്ച

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് അഭിനേതാക്കളും തമ്മിൽ പ്രണയത്തിൽ ആകുന്നത് പുതുമയുള്ള കാര്യമല്ല. അവസാനമായി വിരാട് കോഹ്ലി അനുഷ്ക്കയെ വിവാഹം കഴിച്ചതിൽ എത്തി നിൽക്കുന്നു ഈ നിര. ഇപ്പോൾ മറ്റൊരു പ്രണയം ഉടൽ എടുത്തിരിക്കുകയാണെന്ന് ആണ് ബോളിവുഡ് ഗോസിപ്പ് പേപ്പറുകൾ പറയുന്നത്. അത് മറ്റാരും തമ്മിൽ അല്ല. മുൻ ഇന്ത്യൻ കളിക്കാരനും ഇപ്പൊ ഇന്ത്യൻ കോച്ചുമായ രവി ശാസ്ത്രിയും ബോളിവുഡ് താരം നിമ്രത് കൗറും ആണ്.

രണ്ടു വർഷത്തിലേറെയായി നിമൃതും രവി ശാസ്ത്രിയും ഡേറ്റ് ചെയ്യുന്നുണ്ടെന്നും ഇവരുടെ അടുത്ത സുഹൃത്തായ ഒരാൾ വഴിയാണ് ഇവർ പരിചയപെട്ടതെന്നും ഒരു പ്രമുഖ ബോളിവുഡ് മാസിക പറയുന്നു. തിരക്കിട്ട ജീവിതത്തിനിടയില്‍ ഒരുമിച്ചു സമയം പങ്കിടാന്‍ ഇരുവരും കഠിനമായി ശ്രമിക്കുന്നു. 2015 മുതല്‍ ഒരു ആഡംബര കാറിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരാണ് രവി ശാസ്ത്രിയും നിമ്രതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button