CricketLatest News

ഇന്ത്യന്‍ ടീം വിരാട് കൊഹ്‌ലിയുടെ പ്രകടനത്തെ അമിതമായി ആശ്രയിക്കുന്നെന്ന് സുനിൽ ഗവാസ്‌കർ

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽതോൽവി ഏറ്റു വാങ്ങിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്കർ. എന്നാൽ നായകന്‍ വിരാട് കൊഹ്‌ലിയെ പുകഴ്ത്താനും മുൻ ക്യാപ്റ്റൻ കൂടിയായ ഗവാസ്‌കർ മറന്നില്ല. ഇന്ത്യന്‍ ടീം വിരാട് കൊഹ്‌ലിയെ അമിതമായി ആശ്രയിക്കുകയാണെന്നും, ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു. വിരാട് കൊഹ്‌ലി സെഞ്ചുറികള്‍ നേടിത്തരും. പക്ഷേ, എല്ലാ തവണയും അദ്ദേഹത്തിന് അതു ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ലെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

Also Read: യുഎസ് ഓപ്പണ്‍: ഫെഡറര്‍ പുറത്ത് മില്‍മാന്‍ അകത്ത്

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ 60 റണ്‍സിനാണു പരാജയമറിഞ്ഞത്. 245 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 184 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു .നാലു ടെസ്റ്റുകളില്‍നിന്ന് 68 റണ്‍സ് ശരാശരിയില്‍ 544 റണ്‍സ് നേടിയ കൊഹ്‌ലിയാണ് പരമ്പരയിലെ ടോപ് സ്‌കോറര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button