Latest NewsUK

ഇന്ത്യയ്ക്കുള്ള സഹായങ്ങള്‍ നിര്‍ത്താനൊരുങ്ങി ബ്രിട്ടന്‍

കോടികള്‍ ചിലവിട്ട് ബഹിരാകാശ പദ്ധതി നടപ്പാക്കുന്ന രാജ്യത്തിന് നമ്മള്‍ സഹായം നല്‍കേണ്ടതില്ലെന്നും  എം.പി പറഞ്ഞു

ലണ്ടന്‍: ചന്ദ്രയാനടക്കമുള്ള വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുന്ന ഇന്ത്യക്ക് തുടര്‍ന്നും സാമ്പത്തിക സഹായം നല്‍കേണ്ടതില്ലെന്ന് ബ്രിട്ടന്‍. രാജ്യത്തെ പാര്‍ലമെന്റിലാണ് ഇതിനെ സംബന്ധിച്ച് എതിര്‍പ്പുകള്‍ രൂപപ്പെട്ടിട്ടുള്ളത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ തന്നെയാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യക്ക് നേരിട്ട് സഹായം കൈമാറുന്നത് ബ്രിട്ടന്‍ അവസാനിപ്പിച്ചിരുന്നെങ്കിലും വികസന പദ്ധതികള്‍ക്കായി കോടികള്‍ ഇപ്പോഴും നല്‍കാറുണ്ട്. ഇതിനു ചോദ്യചിഹ്നമായാണ് പുതിയ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

ഈ വര്‍ഷം അവസാനം വിക്ഷേപിക്കാനൊരുങ്ങുന്ന ചാന്ദ്രയാന്‍ -2 നു വേണ്ടേി 95.4 ദശലക്ഷം പൗണ്ടാണ് ഇന്ത്യ ചെലവിട്ടിരിക്കുന്നതെന്ന് എം.പിമാര്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ തുടര്‍ന്ന് ഇന്ത്യയ്ക്ക് സഹായം നല്‍കേണ്ടതില്ലെന്നാണ് അവരുടെ അഭിപ്രായം. ഇത്തരത്തിലുള്ള സഹായങ്ങള്‍ നല്‍കി അവരുടെ പദ്ധതികള്‍ക്ക് ബ്രിട്ടന്‍ സ്‌പോണ്‍സറാവുകയാണെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഡേവിഡ് ഡേവിസ് പറഞ്ഞു. കോടികള്‍ ചിലവിട്ട് ബഹിരാകാശ പദ്ധതി നടപ്പാക്കുന്ന രാജ്യത്തിന് നമ്മള്‍ സഹായം നല്‍കേണ്ടതില്ലെന്നും  എം.പി പറഞ്ഞു.

2018-19കാലയളവില്‍ 52 ദശലക്ഷം പൗണ്ടും 2019-20ലേയ്ക്ക് 46 ദശലക്ഷം പൗണ്ടുമാണ് ഇന്ത്യയ്ക്കുള്ള സഹായമായി രാജ്യാന്തര വികസന വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

ALSO READ:ചാന്ദ്രയാന്‍ രണ്ടിന്‍റെ വിക്ഷേപണം മാറ്റിയതായി ഐഎസ്ആ‍ർഒ

shortlink

Related Articles

Post Your Comments

Related Articles


Back to top button