കൊല്‍ക്കത്ത•ദക്ഷിണ കൊല്‍ക്കത്തയിലെ മേജര്ഹട്ട് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. നിരവധി ആളുകളും വാഹനങ്ങളും പാലത്തില്‍ കുടുങ്ങിയിരിക്കുകയാണ്. അപകടത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വൈകുന്നേരം 4.45 ഓടെയാണ് ഡയമണ്ട് ഹാര്‍ബര്‍ റോഡിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. കൊല്‍ക്കത്തയിലെ ഏറ്റവും പഴക്കമേറിയ പാലങ്ങളില്‍ ഒന്നാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.
Post Your Comments