ഫിഫ ലോക ഫുട്ബോളര്‍ക്കുളള അന്തിമ പട്ടികയില്‍ ലയണല്‍ മെസി പുറത്ത്. 2006ന് ശേഷം ഇതാദ്യമായാണ മെസിയില്ലാതെ ഒരു അന്തിമ പട്ടിക. ലൂക്ക മോഡ്രിച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സലാഹ് എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയവര്‍. സെപ്തംബര്‍ 24നാണ് വിജയികളെ പ്രഖ്യാപിക്കുക.
Also Read : ഇതിഹാസതാരം ലയണല്‍ മെസിയുടെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍
മൂന്നംഗ അന്തിമ പട്ടികയാണ് ഫിഫ പ്രഖ്യാപിച്ചത്. ലൂക്ക മോഡ്രിച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സലാഹ് എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയവര്‍. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെസി അവസാന മൂന്നില്‍ ഇടം നേടാവാവാതെ പുറത്താവുന്നത്.
തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന് നേടി കൊടുത്തതിനാണ് റൊണാള്‍ഡോയെ പരിഗണിച്ചത്.
Post Your Comments