റംഗൂണ്‍: ഔദ്യോഗിക രഹസ്യ നിയമം തെറ്റിച്ച രണ്ട് മാധ്യമ പ്രവർത്തകർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ രണ്ട് മാധ്യമ പ്രവര്‍ത്തകരെയാണ് മ്യാന്മറിലെ കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചത്. വാലോണ്‍ (32), കിയാ സോ ഊ (28) എന്നിവരെയാണ് റംഗൂണിലെ ജില്ലാ കോടതി ശിക്ഷിച്ചത്. ഔദ്യോഗിക രഹസ്യ നിയമം സെക്ഷന്‍ 3.1 ഇരുവരും ലംഘിച്ചതായി കോടതി കണ്ടെത്തി.
ഡിസംബര്‍ 12നാണ് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. പത്ത് റോഹിന്‍ഗ്യ മുസ്ലിങ്ങളെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിനിടെയായിരുന്നു ഇവരുടെ അറസ്റ്റ്. മാധ്യമ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും നിരന്തരം ആവശ്യപ്പെട്ട് വരുന്നതിനിടെയാണ് ഇവരെ ജയിലില്‍ അടച്ചത്.
Post Your Comments