ചിസിനോ: ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 12 പേര്‍ക്ക് ദാരുണാന്ത്യം. പത്ത് യാത്രക്കാരുള്ള ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. അഫ്ഗാന്റെ വടക്കന്‍ പ്രവിശ്യയായ ബല്ഖില് മാല്ദോവയില് നിന്നുള്ള എംഐ-8 എംടിവി ഹെലികോപ്റ്ററാണ് അഫ്ഗാനിസ്ഥാനില്‍ തകര്‍ന്ന് വീണത്.
Also Read : ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് മരണം
മൊല്ദോവന് സിവില്‍ ഏവിയേഷന്‍ വകുപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അതേസമയം, ഹെലികോപ്റ്റര്‍ തകരാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഹെലികോപ്റ്ററിലെ യാത്രക്കാരും ഹെലികോപ്റ്ററിന്റെ പൈലറ്റും മറ്റൊരു ജീവനക്കാരനുമാണ് അപകടത്തില്‍ മരിച്ചത്.
Post Your Comments