ചെന്നൈ: ഇന്ത്യയിൽ ടെലിവിഷന്‍ നിര്‍മാണം നിര്‍ത്തനൊരുങ്ങി സാംസങ്. ടിവി പാനലുകള്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധിക ഇറക്കുമതി ചാർജ് ഏര്‍പ്പെടുത്തിയതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ പ്ലാന്റ് സാംസങ് നോയ്ഡയില് ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ കഴിയും മുൻപാണ് ഇങ്ങനെയൊരു തീരുമാനാമെടുക്കാൻ കമ്പനി നിർബന്ധിതരായിരിക്കുന്നത് . ചെന്നൈ ടെലിവിഷൻ പ്ലാന്റില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം ടെലിവിഷനുകളാണ് സാംസങ് നിര്‍മിച്ചുകൊണ്ടിരുന്നത്. വിയറ്റ്നാമില്‍ നിന്ന് ടെലവിഷന്‍ ഇറക്കുമതി ചെയ്യാനാണ് സാംസങ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
Also Read: അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയർ ഏഷ്യ
Post Your Comments