ലഖ്നൗ: ട്രെയിൻ കൊള്ളയടിച്ച് യാത്രക്കാരുടെ പണവും ആഭരണങ്ങളും കവർന്നു. ചെന്നൈ-പാറ്റ്ന എക്സ്പ്രസാണ് കൊള്ളയടിച്ചത്. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ വച്ചാണ് സംഭവം. ആയുധധാരികളായ സംഘം ട്രെയിനില്‍ അതിക്രമിച്ച് കയറിയ ശേഷം യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കൊള്ളക്കാര്‍ ട്രെയിൻ അതിക്രമിച്ച് കയറിയത്.
ALSO READ: ട്രെയിൻ യാത്രക്കാരനെ കൊള്ളയടിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ട്രെയിൻ സ്റ്റേഷന് വിട്ടതിന് പിന്നാലെ ട്രാക്കില്‍ തടസം സൃഷ്ടിച്ച് ട്രെയിന്‍ തടയുകയായിരുന്നു. തുടര്‍ന്ന് കോച്ചുകളിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. നിരവധി യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. അക്രമികള്‍ ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമി സംഘത്തില്‍ 12 പേര് ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments