ദമ്മാം: ശമ്പളമില്ലാതെ ദുരിതത്തിലായ തമിഴ്നാട് സ്വദേശിനി, നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ഒന്നര വർഷം മുൻപാണ് തമിഴ്നാട് സ്വദേശിനിയായ പൊൻസെൽവി ദമ്മാമിൽ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. ഒരു വർഷം യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ അവിടെ ജോലി ചെയ്തു. ശേഷം സ്പോൺസർ അവരെ മറ്റൊരു സൗദിയുടെ വീട്ടിൽ ജോലിയ്ക്ക് അയച്ചു.
Also read : ജോലിസ്ഥലത്തെ മർദ്ദനം; മലയാളി യുവാവിനെ നവയുഗം ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി
രണ്ടാമത്തെ വീട്ടിൽ ജോലി കഠിനമായിരുന്നു. ആറു മാസത്തോളം ജോലി ചെയ്തെങ്കിലും ശമ്പളം ഒന്നും കിട്ടിയില്ല. ജീവിതം ദുരിതമായി മാറിയപ്പോൾ, സഹികെട്ട പൊൻസെൽവി വീട് വിട്ടിറങ്ങി, ദമ്മാമിലെ ഇന്ത്യൻ എംബസ്സി ഹെൽപ്പ് ഡെസ്ക്കിൽ അഭയം തേടി. അവിടന്ന് അറിയിച്ചതനുസരിച്ച് നവയുഗം ജീവകാരുണ്യപ്രവർത്തകരായ പദ്മനാഭൻ മണികുട്ടനും, മഞ്ജു മണിക്കുട്ടനും ഹെൽപ്പ് ഡെസ്ക്കിൽ എത്തുകയും, സൗദി പോലീസിന്റെ സഹായത്തോടെ പൊൻസെൽവിയെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.
Also read : നവയുഗം തുണച്ചു; ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് സുധാകര്‍ നാട്ടിലേയ്ക്ക് മടങ്ങി
നവയുഗം ജീവകാരുണ്യപ്രവർത്തകർ പൊൻസെൽവിയുടെ സ്പോൺസറുമായി പലപ്രാവശ്യം ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെങ്കിലും, അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല. തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് പൊൻസെൽവിയ്ക്ക് ഔട്പാസ്സ് വാങ്ങി നൽകുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു. നവയുഗം പ്രവർത്തകരുടെയും പെരുമ്പാവൂർ പ്രവാസി അസ്സോസ്സിയേഷന്റെയും ശ്രമഫലമായി പൊൻസെൽവിയ്ക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു. എല്ലാവർക്കും നന്ദി പറഞ്ഞു പൊൻസെൽവി നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments