മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില് അമ്മ നവജാത ശിശുവിനെ ഴുത്തറുത്ത്കൊന്നു. സംഭവത്തില്‍ ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന് ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുന്ന നബീലയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെയാണ് ഒരു ദയയുമില്ലാതെ കഴുത്തറുത്ത് കൊന്നത്.
Also Read : വീണ്ടും കണ്ണില്ലാത്ത ക്രൂരത; നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു
അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന സഹോദരന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലിനെ തുടര്‍ന്നാണ് നബീല കുഞ്ഞിനെ കൊലപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്തതോടെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു നബീല. കുഞ്ഞിന്റെ കരച്ചില് കേട്ട് നാട്ടുകാരും ആശാവര്‍ക്കര്‍മാരും വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Post Your Comments